
Expat Malayali Dies in Kuwait: രണ്ട് മാസമായി ചികിത്സയില്‍; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. പാലക്കാട് സ്വദേശി അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ (54) ആണ് മരിച്ചത്. രണ്ടുമാസമായി അദാൻ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാള്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കുവൈത്തിൽ സ്വർണ്ണപ്പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലാ അസോസിയേഷൻ കുവൈത്ത് അംഗമായിരുന്നു. ഭാര്യ വാസന്തി, മക്കൾ വിമൽ കൃഷ്ണ, വൈഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments (0)