
കുവൈത്തില്‍ വൈദ്യുത വിതരണ ലൈനില്‍നിന്ന് ചെമ്പ് കണ്ടക്ടറുകൾ മോഷ്ടിച്ച് അജ്ഞാതര്‍
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്‍റെ വിതരണ ലൈനുകളിൽനിന്ന് ചെമ്പ് കണ്ടക്ടറുകള്‍ മോഷ്ടിച്ച് അജ്ഞാതര്‍. ഏകദേശം 3,800 ദിനാർ വിലമതിക്കുന്ന ചെമ്പ് കണ്ടക്ടറുകളാണ് മോഷണം പോയത്. മോഷ്ടാക്കളെ കണ്ടുപിടിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടർ ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് നിർദേശം നൽകി. മോഷണത്തിനിടെ നിരവധി തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരെ സംഭവസ്ഥലത്തേക്ക് അയച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em മോഷ്ടാക്കള്‍ 1,200 മീറ്ററിലധികം ചെമ്പ് കണ്ടക്ടറുകൾ മോഷ്ടിച്ചെന്നും നാല് തൂണുകൾക്ക് കേടുപാടുകൾ വരുത്തിയെന്നും വയറുകളും അവയുടെ എക്സ്റ്റൻഷനുകളും നഷ്ടപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി. 3,794 ദിനാർ വിലയുള്ള കണ്ടക്ടറുകളാണ് മോഷണം പോയത്.
Comments (0)