
Car Thief Arrested in Kuwait: കുവൈത്ത് വനിതയുടെ വാഹനം കത്തിമുനയിൽ മോഷ്ടിച്ച കാർ മോഷ്ടാവ് അറസ്റ്റിൽ
Car Thief Arrested in Kuwait കുവൈത്ത് സിറ്റി: ഷോപ്പിങ് കഴിഞ്ഞ് വരുന്നതിനിടെ കുവൈത്തിൽ വനിതാ ഡോക്ടറുടെ കാർ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. 50കാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഷുവൈഖ് ഏരിയായിലാണ് സംഭവം. ഡേക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പോലീസ് കേസെടുത്തിരുന്നു. ‘‘ഷുവൈഖ് അഡ്മിനിസ്‌ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍ നിന്ന് പുറത്തിറങ്ങി കാർ പാര്‍ക്കിങ് സ്ഥലത്തേക്ക് പോകവേ, ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ദേഹോപദ്രവം ഭയന്ന് താക്കോല്‍ നല്‍കി. പ്രതി ഉടന്‍ തന്നെ കാറെടുത്ത് കടന്നുകളഞ്ഞു’’ – എന്നാണ് ഡോക്ടർ നൽകിയ മൊഴി. ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. പ്രതി പതിവായി പാർക്കിങ് സ്ഥലങ്ങളിൽ എത്തിയിരുന്നതായും പ്രത്യേകിച്ച് വാഹനങ്ങൾക്കുള്ളിലെ സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Comments (0)