
മകന്‍റെ ശരീരത്തില്‍ ലഹരിപ്പൊതികള്‍ ഒട്ടിച്ചുവെക്കും, ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും; യുവാവ് പിടിയില്‍
പത്തനംതിട്ട: മകനെ മുന്നില്‍നിര്‍ത്തി എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. 12 വയസുകാരനായ മകന്‍റെ ശരീരത്തില്‍ ലഹരിപ്പൊതികള്‍ ഒട്ടിച്ചുവച്ചാണ് ഷമീര്‍ ആവശ്യക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയിരുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമടക്കം ഷമീര്‍ ഇത്തരത്തില്‍ ലഹരി എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനിടെ കണ്ണൂരിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് ടൗൺ പോലീസിന്‍റെ പിടിയിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പാലക്കാട് ടൗൺ പോലീസ് പിടികൂടി. മാവേലിക്കര സ്വദേശി സഞ്ജു ആർ.പിള്ളയെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.
Comments (0)