
Heavy Rain in Kuwait: കനത്തമഴയില്‍ വെള്ളക്കെട്ട്; മഴവെള്ളം വറ്റിക്കാന്‍ കുവൈത്ത് സൈന്യവുമെത്തി
Heavy Rain in Kuwait കുവൈത്ത് സിറ്റി: കനത്തമഴയിലുണ്ടായ വെള്ളക്കെട്ട് വറ്റിക്കാനുള്ള ശ്രമങ്ങളില്‍ ഭാഗമായി കുവൈത്ത് സൗന്യം. സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിലെ പ്രധാന റോഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം വറ്റിച്ചുകളയുന്നതിനും നീക്കം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കുവൈത്ത് സൈന്യവുമെത്തി. രാജ്യത്ത് അടുത്തിടെയുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടമുണ്ടായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സമഗ്രമായ ലോജിസ്റ്റിക്കൽ, മാനുഷിക പിന്തുണ നൽകാൻ പൂർണമായും സജ്ജരായി. അടിയന്തര ഡ്യൂട്ടി ഫോഴ്‌സ് അതീവ ജാഗ്രതയിലാണ്. മഴക്കെടുതിയുടെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രാലയം, സിവിൽ ഡിഫൻസ്, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി അടുത്ത സഹകരണത്തിലും ഏകോപനത്തിലുമാണ് സേന പ്രവർത്തിക്കുന്നത്. പ്രതികൂല കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പൗരന്മാരുടെ ക്ഷേമം നിലനിർത്തുന്നതിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയെ ഈ സഹകരണ ശ്രമങ്ങൾ സൂചിപ്പിക്കുന്നു.
Comments (0)