Posted By ashly Posted On

Foreigners Can Own Buildings in Kuwait: കുവൈത്തില്‍ വിദേശികള്‍ക്ക് കെട്ടിടം സ്വന്തമാക്കാമോ? പുതിയ നിയമം അറിയാം

Foreigners Can Own Buildings in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഇനി വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാരിന്‍റെ അംഗീകാരം. കുവൈത്ത് പൗരന്‍മാര്‍ക്ക് അല്ലാതെ രാജ്യത്ത് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കില്ലെന്ന 1979 ലെ നിയമമാണ് സര്‍ക്കാര്‍ ഇതിലൂടെ ഭേദഗതി ചെയ്തത്. യുഎഇ വര്‍ഷങ്ങള്‍ക്ക് മുന്‍പെ വിദേശികള്‍ക്ക് സ്വത്ത് ഉടമാവകാശത്തിന് അനുമതി നല്‍കിയിരുന്നു. സമീപകാലത്തായി ഖത്തറും സൗദി അറേബ്യയും ഇതേ പാതയിലാണ്. രാജ്യത്തിന്‍റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രത്യേകിച്ചും സമ്പദ്ഘടനയില്‍ പൊതുവിലും വികസനം കൊണ്ടുവരാന്‍ നിയമഭേദഗതി സഹായിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്‍റെ പ്രതീക്ഷ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em അറബ് പൗരന്മാര്‍ക്ക് കുവൈത്തിലുള്ള സ്വത്ത് വില്‍പ്പന നടത്താനും ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച സ്വത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്താനും കുവൈത്തിലെ പുതിയ നിയമഭേദഗതിയിലൂടെ സാധിക്കും. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും അനുമതിയുണ്ട്. ബിസിനസ് ആവശ്യത്തിനും ജീവനക്കാര്‍ക്കുള്ള താമസ സൗകര്യത്തിനും മാത്രമാണ് കെട്ടിടം നിര്‍മിക്കാനാകുക. വില്‍പ്പനക്കായി റിയല്‍ എസ്റ്റേറ്റ് നിര്‍മാണത്തിന് അനുമതി നല്‍കില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *