
VA ECMO Saves Life in Kuwait: കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് ഹൃദയാഘാതം; സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതുജീവനിലേക്ക്
VA ECMO Saves Life in Kuwait കുവൈത്ത് സിറ്റി: ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് കുട്ടിയെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നെന്ന് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തീവ്രപരിചരണ വിദഗ്ധനുമായ ഡോ. അബ്ദുൾ അസീസ് അൽ അസിമി പറഞ്ഞു. ഇത് ഹൃദയമിടിപ്പിന്‍റെ താളത്തിലെ ഒരു തകരാറാണ്. ഇത് വേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പുകൾക്ക് കാരണമാകുന്നു. മെഡിക്കൽ ടീമുകള്‍ വേഗത്തില്‍ പ്രതികരിച്ചതിനാലും നൂതനമായ വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാലും കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉടനടി ആരംഭിച്ചതിനാലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)