
ഒറ്റ ക്ലിക്കില്‍ നഷ്ടമായത് വന്‍ തുക; കുവൈത്തില്‍ വ്യാജസന്ദേശ ചതിയില്‍ വീണ് പ്രവാസി
Fake Website Money Lost കുവൈത്ത് സിറ്റി: വ്യാജസന്ദേശചതിയില്‍ വീണ് പ്രവാസി. ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴ അടയ്‌ക്കണമെന്ന ടെക്‌സ്‌റ്റ് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഈജിപ്ഷ്യൻ അധ്യാപകൻ തട്ടിപ്പിനിരയായത്. ഈ സന്ദേശത്തിന് പിന്നാലെ ട്രാഫിക് പിഴ അടക്കാനെന്ന വ്യാജേന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് പ്രവേശിച്ചു. സൈറ്റിൽ വ്യക്തിപരവും സാമ്പത്തികവുമായ വിശദാംശങ്ങൾ നൽകിയതിന് ശേഷം അക്കൗണ്ടിൽനിന്ന് നാല് വ്യത്യസ്ത ഇടപാടുകളിലായി KD80 പിൻവലിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാമ് വഞ്ചിക്കപ്പെട്ടതായി പ്രവാസിക്ക് മനസിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em വെബ്‌സൈറ്റ് വഞ്ചനാപരമാണെന്നും ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാർ രൂപകൽപ്പന ചെയ്തതാണെന്നും കണ്ടെത്തി. ട്രാഫിക് പിഴ അടയ്‌ക്കുന്നതിന് അജ്ഞാത ലിങ്കുകളോ അനൗദ്യോഗിക സൈറ്റുകളോ ആക്‌സസ് ചെയ്യുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവിധ മാധ്യമ ചാനലുകളിലൂടെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ “സഹേൽ ആപ്പ്” മാത്രം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Comments (0)