
Expat Violate Residency Permit Kuwait: 2018 മുതല്‍ താമസനിയമം ലംഘിച്ച് ജീവിച്ചു; കുവൈത്തില്‍ പ്രവാസിയ്ക്ക്…
Expat Violate Residency Permit Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് താമസനിയമങ്ങള്‍ ലംഘിച്ച് പ്രവാസി ജീവിച്ചത് ഏഴ് വര്‍ഷത്തോളം. 2018 മുതൽ ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. പ്രവാസിക്ക് ഒരു വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചു. മറ്റുള്ളവരുടെ സിവിൽ ഐഡി കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തി. ഒറിജിനൽ ഫോട്ടോകൾ മാറ്റി സ്വന്തം ഫോട്ടോകൾ പതിപ്പിച്ച നിലയിലായിരുന്നു രേഖകള്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnD അറസ്റ്റ് ചെയ്യുമ്പോൾ വ്യാജ കരാറുകളും ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തി. തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരു പൗരന് 1,850 ദിനാർ ഇയാൾ നൽകാനുണ്ടെന്നും ആരോപണവുമുണ്ട്. കൂടാതെ, രാജ്യത്തെ അനധികൃത താമസവുമായി ബന്ധപ്പെട്ട കൂടുതൽ നിയമലംഘനങ്ങൾക്ക് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും അന്വേഷണം ആരംഭിച്ചു.
Comments (0)