
ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തി പൗരന്‍ മരിച്ചു
കുവൈത്ത് സിറ്റി: ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുവൈത്തി പൗരൻ മരിച്ചതായി അധികൃതർ. വടക്കൻ ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ഒരു ഇംഗ്ലീഷ് ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. അദ്ദേഹത്തെയും മറ്റ് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ടിൽവെച്ച് കുവൈത്തി പൗരന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ഫ്രാൻസിലെ വടക്കൻ പാസ്-ഡി-കലൈസ് മേഖലയിലെ അധികൃതർ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP
ബോട്ട് തീരത്തേക്ക് മടങ്ങിയെത്തിയെന്നും ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ലെന്നും അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ചോ രഹസ്യമായി യുകെയിലേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ചോ വിവരങ്ങളൊന്നും അധികൃതര്‍ നൽകിയിട്ടില്ല.
Comments (0)