Posted By ashly Posted On

MDMA Seized: ഗള്‍ഫില്‍നിന്ന് എംഡിഎംഎ പാര്‍സലായെത്തിച്ചു, പിടിച്ചെടുത്തത് വീട്ടില്‍നിന്ന്; സ്ത്രീകളടക്കം പങ്കാളികള്‍

MDMA Seized മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്‍റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖി(27)ന്‍റെ വീട്ടില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയതില്‍ പ്രധാനി ആയിരുന്നു ആഷിഖ്. ഇതോടെയാണ് ആഷിഖും മട്ടാഞ്ചേരി പോലീസിന്‍റെ പിടിയിലായത്. ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ആഷിഖ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnD അവിടെനിന്ന് കുറഞ്ഞവിലയ്ക്ക് എംഡിഎംഎ വാങ്ങി കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി ഇയാള്‍ കടത്തിയിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തല്‍. ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആഷിഖിനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തത്. എയര്‍കാര്‍ഗോ വഴിയാണ് ഇയാള്‍ ഒന്നരക്കിലോ എംഡിഎംഎ വിദേശത്തുനിന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *