Posted By admin Posted On

Eid Al Fitr Holidays in Kuwait കുവൈറ്റിൽ ചെറിയ പെരുന്നാൾ അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾപ്രഖ്യാപിച്ചു

കുവൈറ്റിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ഇന്ന് വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗത്തിന്റെ അടിസ്ഥാനത്തിൽ ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം 2025 മാർച്ച് 30 അഥവാ ഞായറാഴ്ചയാണെങ്കിൽ, ഈദ് അൽ-ഫിത്തറിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകാനാണ് തീരുമാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ശേഷം ഏപ്രിൽ 2 ബുധനാഴ്ച പ്രവർത്തി ദിനമായിരിക്കും .
എന്നാൽ ഈദുൽ ഫിത്തർ മാർച്ച് 31 തിങ്കളാഴ്ചയാണെങ്കിൽ , മാർച്ച് 30 ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ജോലി അവധിയായിരിക്കും ശേഷം ഏപ്രിൽ 6 ഞായറാഴ്ച പ്രവർത്തി ദിനമായി കണക്കാക്കും

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *