Posted By shehina Posted On

Begging; കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 7 വനിതകൾ കൂടി പിടിയിൽ; കുടുംബ വിസയിൽ ഉൾപ്പെട്ടവരെങ്കിൽ സ്പോൺസറേയും നാടുകടത്തും

Begging; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ ജോർദാൻ സ്വദേശികളായ ഏഴ് വനിതകളെ അറസ്റ്റ് ചെയ്തു. നിയമ നടപടികൾക്ക് ശേഷം ഇവരെ നാടുകടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 11 പേർ പിടിയിലായിരുന്നു. ഇവരിൽ 8 പേർ സ്ത്രീകളാണ്. ഇതോടെ പിടിയിലായ ഭിക്ഷാടകരുടെ എണ്ണം 18 ആയി ഉയർന്നു. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടുള്ള പ്രവർത്തനത്തിന് കടുത്ത ശിക്ഷയാണ് ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരുടെ സ്പോൺസർമാർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കും. പിടികൂടിയവരുടെ വീസയുടെ തരം അനുസരിച്ചാണ് നിയമ നടപടികൾ. കുടുംബ വീസ (ആർട്ടിക്കിൾ 22) ഗണത്തിൽ ഉൾപ്പെടുന്നവർ പിടിക്കപ്പെട്ടാൽ നിയമലംഘകനൊപ്പം സ്പോൺസറേയും നാടുകടത്തും. സ്വകാര്യ മേഖലയിലെ ഇഖാമയിലുള്ള (ആർട്ടിക്കിൾ 18) വ്യക്തിയാണ് നിയമലംഘിക്കുന്നതെങ്കിൽ നാടുകടത്തുന്നതിനൊപ്പം ഇയാളുടെ കമ്പനിയുടെ ഫയൽ മരവിപ്പിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഗാർഹിക തൊഴിലാളികളാണ് നിയമലംഘകരെങ്കിൽ അവരെ നാടുകടത്തുകയും ഭാവിയിൽ വീസകൾ സ്പോൺസർക്ക് അനുവദിക്കുകയുമില്ല. കുട്ടികളെ കൂട്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ടാൽ ജുവൈനൽ നിയമം പ്രകാരം നടപടിയെടുക്കും. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പറായ 112, അല്ലെങ്കിൽ 25582581, 97288200, 97288211 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *