
Pravasi; മുൻ കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
Pravasi; മുൻ കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. കൊല്ലം സ്വദേശി ക്ലാപ്പന ജിഷാ ഡാലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് അന്തരിച്ചത്. 73 വയസ്സായിരുന്നു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. അൽ റാഷീദ് ഇന്റർനാഷനൽ ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായിരുന്നു ഇദ്ദേഹം. ദീർഘകാലമായി കുവൈത്തിലുള്ള ജോയൽ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ ലൈല ജോയൽ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDPമകൾ ജിഷ ജോയൽ മരുമകൻ റോയ് എബ്രഹാം. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കൊല്ലം രൂപതയിലെ ക്ലാപ്പന, സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.
Comments (0)