
Water supply; കുവൈറ്റിലെ ഈ ഇടങ്ങളിൽ ജലവിതരണത്തിൽ തടസ്സം നേരിടും
Water supply; കുവൈറ്റിലെ ചില പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം എന്ന പ്രദേശങ്ങളിലാണ് ഇന്ന് രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുളളത്. റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്നതിനാലാണ് ജലക്ഷാമം അനുഭവപ്പെടുകയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ജോലി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. ജലവിതരണം തടസ്സപ്പെട്ടാൽ, 152 എന്ന ഏകീകൃത കോൾ സെൻ്ററുമായി ബന്ധപ്പെടാമെ്നനും അധികൃതർ അറിയിച്ചു.
Comments (0)