
Expats Arrested in Kuwait: നിയവിരുദ്ധമായി ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍
Expats Arrested in Kuwait കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കള്‍ വിറ്റ പ്രവാസി കുവൈത്തില്‍ അറസ്റ്റിലായി. മുത്‌ലയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ഏഷ്യക്കാരനെയും നിർമാണസാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തെയുമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്‍റെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതരുടെ നീക്കം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ വകുപ്പുകൾ നടത്തിയ ശക്തമായ കാംപെയിനുകളിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റിന് (ജലീബ് അൽ ഷുവൈഖ് ഇൻവെസ്റ്റിഗേഷൻസ്) സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിൽക്കുകയും പ്രദേശത്ത് ലൈസൻസില്ലാത്ത പലചരക്ക് കട നടത്തുകയും ചെയ്ത ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. നിയമവിരുദ്ധ വിൽപ്പനയിലൂടെ ലഭിച്ച പണം അയാളുടെ കൈവശം കണ്ടെത്തുകയും ചെയ്തു.
Comments (0)