Posted By ashly Posted On

Expat Beggars in Kuwait: കുവൈത്തില്‍ ഈയിടങ്ങളില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

Expat Beggars in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധയിടങ്ങളില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന അറബ്, ഏഷ്യൻ വംശജരായ 11 ഭിക്ഷാടകരും തെരുവ് കച്ചവടം നടത്തിയ 15 പേരുമാണ് അറസ്റ്റിലായത്. റമദാൻ മാസത്തിൽ വർധിക്കുന്ന ഭിക്ഷാടനം ഇല്ലാതാക്കാനുള്ള തുടർച്ചയായ സുരക്ഷാശ്രമങ്ങളുടെ ഭാഗമായും എല്ലാ നെഗറ്റീവ് പ്രതിഭാസങ്ങളെയും ചെറുക്കാനുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായുമാണ് ഈ നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസയിലോ ഫാമിലി റെസിഡൻസി പെർമിറ്റിലോ രാജ്യത്ത് പ്രവേശിച്ചവരാണെന്നും മറ്റുചിലർ സ്ഥിരമായ തൊഴിലില്ലാതെ “ലൂസ് വർക്കേഴ്‌സ്” ആയി രാജ്യത്ത് പ്രവേശിച്ചവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ രീതിയിൽ ഇവരുടെ റിക്രൂട്ട്മെന്‍റ് സുഗമമാക്കിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *