Posted By ashly Posted On

കടയില്‍നിന്ന് സാധനം വാങ്ങി, പണം നല്‍കിയില്ല; മുങ്ങാന്‍ ശ്രമിച്ചയാളെ പിടികൂടുന്നതിനിടെ കുവൈത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: പലചരക്ക് കടയിൽനിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം കുവൈത്തിലെ അൽ മുത്‌ലയിലാണ് സംഭവം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. തൊഴിലാളി അയാളെ തടയാൻ ശ്രമിക്കുന്നതിനായി കാറിൽ തൂങ്ങിപ്പിടിച്ചു. ഈ അപകടത്തിലാണ് പ്രവാസി മരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP അന്വേഷണങ്ങൾ നടത്തി പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കുറഞ്ഞത് 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. സുരക്ഷാ അധികൃതരെത്തി പ്രവാസിയെ ഉടൻ തന്നെ അൽ ജഹ്‌റ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *