
Eid Al Fitr Holidays in Kuwait: സംശയദുരീകരണം ! കുവൈത്തിലെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ എത്ര ദിവസം?
Eid Al Fitr Holidays in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഈദുതല്‍ ഫിത്റിന്‍റെ ആദ്യദിവസം മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകും. ഏപ്രിൽ രണ്ട് ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. കൗൺസിൽ സെഷനിലാണ് അംഗീകാരം നൽകിയത്. ഈദുൽ ഫിത്റിന്‍റെ ആദ്യദിവസം മാർച്ച് 31 തിങ്കളാഴ്ചയാണെന്ന് സ്ഥിരീകരിച്ചാൽ മാർച്ച് 30 ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ജോലി നിർത്തിവയ്ക്കാനും ഏപ്രിൽ ആറ് ഞായറാഴ്ച ജോലി പുനഃരാരംഭിക്കാനും മന്ത്രിസഭയുടെ പ്രതിവാരയോഗത്തിൽ തീരുമാനിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP അവശ്യസേവനങ്ങളോ പ്രത്യേക ജോലി സ്വഭാവമോ ഉള്ള സ്ഥാപനങ്ങൾക്ക്, പൊതുസേവനങ്ങളുടെ തുടർച്ചയും പൊതുതാത്പര്യവും ഉറപ്പാക്കിക്കൊണ്ട് അവരുടെ അവധിക്കാല ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികൾ നിർണയിക്കും. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമായത്.
Comments (0)