
19 Year Old Girl Death Kozhikode: 19കാരിയായ ബിരുദവിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ കുട്ടികള്‍
19 Year Old Girl Death Kozhikode കോഴിക്കോട്: 19കാരിയായ ബിരുദവിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ആയാടത്തില്‍ അനന്തന്‍റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ശനിയാഴ്ച രാവിലെ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.
Comments (0)