
Kuwait Online Scam: ശ്രദ്ധിക്കുക ! ‘ഉത്പന്നങ്ങൾക്ക് കുറഞ്ഞ വിലയില്‍’; കുവൈത്തില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴല്ലേ…
Kuwait Online Scam കുവൈത്ത് സിറ്റി: രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. വിവിധ ഉത്പന്നങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. വിവിധ ഉത്പന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കുറവ് വാഗ്ദാനം നൽകും. ഉപഭോക്താകളുടെ വിശ്വാസ്യത ആർജിക്കുന്നതിനായി ‘ഉത്പന്നം ഇഷ്ടമായില്ലെങ്കിൽ പണം അടയ്ക്കേണ്ടതില്ല’ എന്ന വാഗ്ദാനം നല്‍കിയാണ് പലരും കെണിയിൽ വീഴുന്നത്. മുൻകൂറായി ഒരു ദിനാർ മാത്രം അടച്ചാൽ മതിയെന്ന് അറിയിച്ചുകൊണ്ട് ഉപഭോക്താവിന് പ്രത്യേക ലിങ്ക് അയക്കുകയും ചെയ്യും. ലിങ്ക് തുറന്നാല്‍ ഉപഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവൻ തുകയും സംഘം കൈക്കലാക്കുകയും ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം സൈബർ കൂറ്റാന്വേഷണവിഭാഗത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓൺലൈനായി സാധനങ്ങൾ വാങ്ങരുതെന്നും അജ്ഞാത പേയ്മെന്‍റ് ലിങ്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Comments (0)