
Kuwait varthakal വിവാഹത്തിൽ നിന്ന് പിൻമാറി, 22 കാരൻ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കുത്തിക്കൊന്നു; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി, ഞെട്ടി സംസ്ഥാനം
സംസ്ഥാനത്തെ ഞെട്ടിച്ച് ആരും കോല കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ഒരാളാണ് ഫെബിനെ കൊലപ്പെടുത്തിയത്.
കാറിലെത്തിയ ആള്‍ പര്‍ദ്ദ ധരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തേജസ് രാജ് എന്നയാളാണ് ഫെബിനെ കുത്തിയതെന്നാണ് വിവരം. അതേസമയം കൊല്ലം നഗരത്തിലെ കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് നിർത്തിയിട്ട കാറിൽ ചോരപ്പാടുകളുമുണ്ട്. ട്രാക്കിലെ മൃതദേഹം ഫെബിന്‍റെ കൊലയാളിയുടേതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസ് പരിശോധന തുടരുകയാണ്.
Comments (0)