
Kuwait Airways Delayed: കേരളത്തില്‍ നിന്ന് പുറപ്പെട്ട കുവൈത്ത് എയർവേയ്സ് വൈകി
Kuwait Airways Delayed കുവൈത്ത് സിറ്റി: സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകി. കുവെത്ത് എയർവെയ്സ് 330 നമ്പർ വിമാനമാണ് വൈകിയത്. ഇന്നലെ (മാര്‍ച്ച് 16, തിങ്കളാഴ്ച) പുലർച്ചെയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രണ്ട് മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/DWYuVYzKCPv55M5K73vnDP കഴിഞ്ഞദിവസം അർദ്ധരാത്രി രണ്ടുമണിയ്ക്ക് തിരുവനന്തപുരത്തെത്തിയ വിമാനം തിരികെ പോകുന്നതിനായി റൺവേയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന്, യാത്രക്കാരെ പുറത്തിറക്കി. വിവരം പൈലറ്റ് എ.ടി.സിയെ അറിയിച്ചതിന് ശേഷം വിമാനം റൺവേയിൽ നിന്നുമാറ്രി പ്രശ്നം പരിഹരിച്ചു.
Comments (0)