
ചരിത്രപരമായ നീക്കം; രണ്ട് സുപ്രധാന മാറ്റങ്ങളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ചരിത്രപരമായ നീക്കത്തില്‍ കുവൈത്ത്. ലിംഗസമത്വത്തിന് പീനല്‍ കോഡിലെ 153ാം വകുപ്പ് ഔദ്യോഗികമായി കുവൈത്ത് റദ്ദാക്കി. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെ പുരുഷ ബന്ധുക്കൾ കൊലപ്പെടുത്തിയാൽ അവർക്ക് കുറഞ്ഞ ശിക്ഷ നൽകുന്ന നിയമത്തിന് മാറ്റം വന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം 16ൽ നിന്ന് 18 ആയി ഉയർത്തി. ബാലവിവാഹം തടയുന്നതിനും അന്താരാഷ്ട്ര ബാലസംരക്ഷണ നിയമങ്ങളുമായി യോജിക്കുന്നതിനും പെൺകുട്ടികൾക്ക് വ്യക്തിപരമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നതിനുമാണ് ഈ ഉത്തരവ്. ഈ രണ്ട് ഉത്തരവുകളും ഞായറാഴ്ച ദേശീയ ഗസറ്റായ കുവൈത്ത് അൽ യൗമിൽ പ്രസിദ്ധീകരിച്ചു.
Comments (0)