
Kuwait bank account കടുത്ത നടപടിയുമായി കുവൈറ്റിലെ ബാങ്കുകൾ, അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ എക്സ്ചേഞ്ചുകൾക്ക് നിർദ്ദേശം
കുവൈറ്റ് സിറ്റി, ബാങ്കിങ് മേഖലയിൽ കടുത്ത നടപടിയുമായി കുവൈറ്റിലെ അധികൃതർ , അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ എക്സ്ചേഞ്ചുകൾക്ക് നിർദ്ദേശം.നിരവധി പ്രാദേശിക ബാങ്കുകൾ കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികളുമായി ബന്ധപ്പെടാൻ തുടങ്ങി, ഇതുപ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ നിർദ്ദേശിച്ചു, അല്ലെങ്കിൽ നിർബന്ധിതമായി അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും ബാലൻസുകൾ പിടിച്ചെടുക്കന്ന നടപടികൾ ഉൾപ്പടെ കൈക്കൊള്ളുമെന്ന് അറിയിപ്പിൽ പറയുന്നു . ഈ നീക്കത്തിന് വ്യക്തമായ കാരണങ്ങൾ ബാങ്കുകൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല, എന്നാൽ എക്സ്ചേഞ്ച് കമ്പനികളിലേക്കുള്ള ബാങ്കിംഗ് എക്സ്പോഷർ പരിമിതപ്പെടുത്താനും,കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ തടയുക എന്നതാണ് ഈ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മേഖലാ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഈ നടപടികൾ കൈകൊള്ളുന്നതിനു മുന്നേ എക്സ്ചേഞ്ച് കമ്പനികൾക്ക് 10 പ്രവൃത്തി ദിവസ കാല താമസം നൽകിയിട്ടുണ്ട് . ഇത് അവസരം ഉപയോഗപ്പെടുത്താൻ സാധിക്കാത്തവരെ ബാങ്കുകൾ ലഭ്യമായ ബാലൻസുകൾ പിടിച്ചെടുക്കുകയും അക്കൗണ്ടുകളുടെ സേവനം നിർത്തലാക്കുകയും ചെയ്യും.
പെട്ടെന്നുള്ള മാറ്റം ആശങ്കകൾ ഉയർത്തുന്നു ഇതിനുള്ള വിശദീകരണം തേടി ബാധിത എക്സ്ചേഞ്ച് കമ്പനികൾ അൽ-മുന്തർ ബാങ്കിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.
Comments (0)