
കുവൈത്തിലെ പ്രമുഖ കലാകാരിയായ മലയാളി വനിത അന്തരിച്ചു
Malayali Artist Passes Away കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. പ്രശാന്തി ദാമോദരൻ നാട്ടിൽ അന്തരിച്ചു. കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്. അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോയി. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP വർഷങ്ങളായി കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരിയായിരുന്ന പ്രശാന്തി കുവൈത്തിലെ നാടക – കലാസാഹിത്യലോകത്ത് നിറ സാന്നിധ്യമായിരുന്നു. കുവൈത്ത് ഓയിൽ കമ്പനിയിലെ ജീവനക്കാരൻ സാന്തോഷ് ഭർത്താവാണ്. ഏകമകൾ ഭൂമിക സന്തോഷ് ഐ.എസ്.എസ്.കെ. സീനിയർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കല്ലട, വിളന്തറയിലുള്ള പോറ്റിമഠം കുടുംബവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Comments (0)