Posted By ashly Posted On

Nijab Ban in Kuwait: കുവൈത്തിൽ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നതിന് നിയമപരമാണോ?

Nijab Ban in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നതിന് നിയമപരമായ നിരോധനമില്ല. ഇത് 1984 ലെ ഒരു പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ഒരു സജീവ നിയമമല്ലെന്നും പ്രസ്താവിച്ചു. വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ നടന്ന ചർച്ചകൾക്ക് മറുപടിയായാണിത്. സുരക്ഷാ കാരണങ്ങളാൽ 1984ലെ തീരുമാനം കൊണ്ടുവന്നതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ആ സമയത്ത്, പൊതുനിരത്തുകളിൽ വാഹനമോടിക്കുന്ന ചില സ്ത്രീകൾ ബുർഖയോ നിഖാബോ ധരിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇത് അവരുടെ മുഖഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. വനിതാ ഡ്രൈവർമാരുടെ ഐഡന്‍റിറ്റി പരിശോധിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് വെല്ലുവിളികൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് ഡ്രൈവിങ് ലൈസൻസിൽ ഫോട്ടോ ഉണ്ടായിരുന്നിട്ടും ഡ്രൈവർമാർ മുഖം വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന സന്ദർഭങ്ങളിലാണ് ഇത് കൂടുതലായും അനുഭവപ്പെട്ടത്. ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ, വനിതാ ഡ്രൈവർമാരുടെ ഐഡന്‍റിറ്റി പരിശോധിക്കുന്ന പ്രക്രിയ വളരെ ലളിതവും കാര്യക്ഷമവുമായി മാറിയെന്നും മുൻകാല സങ്കീർണതകൾ ഇല്ലാതാക്കിയെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *