
Expat Accident Death: കുവൈത്തിലെ വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം
Expat Accident Death കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ പ്രവാസിയ്ക്ക് ദാരുണാന്ത്യം. സുബിയ റഓഡിലുണ്ടായ വാഹനാപകടത്തില്‍ പാകിസ്ഥാന്‍ പൗരനാണ് ജീവന്‍ നഷ്ടമായത്. കൂട്ടിയിടിയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ജീവനക്കാരും ആംബുലൻസ് ജീവനക്കാരും ഉടന്‍തന്നെ സ്ഥലത്തെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. അതേസമയം, മയക്കുമരുന്ന് കൈവശം വച്ചതിന് ഏഴ് വ്യക്തികളെ റെസ്‌ക്യൂ പോലീസ് പട്രോളിങ് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് റഫർ ചെയ്തു.
Comments (0)