
Kozhinjampara Honey Trap: ഭര്‍ത്താവുമായുള്ള പിണക്കം മാറ്റാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂജ; ജോത്സ്യന്‍റെ നഗ്നചിത്രം പകര്‍ത്തി ഹണിട്രാപ്പ്
Kozhinjampara Honey Trap പാലക്കാട്: കൊഴിഞ്ഞാമ്പാറ ഹണിട്രാപ്പില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി അപ൪ണ പുഷ്പൻ ആണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നാലുപേരെ കൂടി പിടികൂടാനുണ്ട്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി അപ൪ണയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് ഹണിട്രാപ്പ് തട്ടിപ്പിനിരയായത്. അപ൪ണയുടെ ഫോണിലാണ് ജ്യോത്സ്യനെ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പക൪ത്തിയത്. ജിതിന്‍ വിളിച്ചതനുസരിച്ചാണ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി കൊഴിഞ്ഞാമമ്പാറയിലെത്തിയത്. സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ജിതിനെ പരിചയപ്പെട്ടതെന്ന് അപര്‍ണ മൊഴി നൽകി. ചൊവ്വാഴ്ച വൈകീട്ട് മൈമുനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്‍റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പൂജ നടത്തി വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, ബുധനാഴ്ച രാവിലെ 11 മണിയോടെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP വീട്ടില്‍ വച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞു. അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു. പിന്നാലെ മൈമൂന നഗ്‌നയായി മുറിയിലെത്തി. മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും പ്രതികള്‍ കവര്‍ന്നു. ജ്യോത്സ്യനോട് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. അല്‍പനേരം കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങിയ തക്കത്തിന് പുറകുവശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ജോത്സ്യന്‍ പോലീസിന് മൊഴി നല്‍കി.
Comments (0)