
കുവൈത്തിലെ ഗാർഹിക തൊഴിലാളിയുടെ മരണത്തിൽ അന്വേഷണം
Domestic Worker’s Death in kuwait കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ കുവൈത്തില്‍ അന്വേഷണം. വീട്ടുജോലിക്കാരിയുടെ മരണകാരണം കണ്ടെത്തുന്നതിനായി അൽ-വാഹ പോലീസ് സ്റ്റേഷൻ അധികൃതർ മൃതദേഹം ഫോറൻസിക് വകുപ്പിന് അയച്ചു. കുവൈത്ത് പൗരന്‍ പോലീസ് സ്റ്റേഷനിലെത്തി അൽ-ജഹ്‌റ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ആന്തരിക പരിക്കുകൾ കാരണം അന്‍പത് വയസുള്ള വീട്ടുജോലിക്കാരിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം ഇപ്പോഴും അന്വേഷിക്കുകയാണ്. മെഡിക്കൽ റിപ്പോർട്ടിന്‍റെ പകർപ്പ്, മരിച്ചയാളുടെ സിവിൽ ഐഡി, റിപ്പോർട്ടിങ് കാർഡ് എന്നിവ കേസ് ഫയലിൽ ഉൾപ്പെടുന്നു. ഫോറൻസിക് പരിശോധന പൂർത്തിയായശേഷം കൂടുതൽ അന്വേഷണം തുടരും.
Comments (0)