Posted By ashly Posted On

Rain in Kuwait: കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മഴ അടുത്തദിവസങ്ങളിലും തുടരും?

Rain in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. അന്തരീക്ഷ മർദത്തിലുണ്ടായ മാറ്റമാണ് ഇന്നലെ (മാര്‍ച്ച് 19) മുതല്‍ കനത്ത മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഈ ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP മഴ ശനിയാഴ്ച വൈകിട്ട് വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ, മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *