Posted By ashly Posted On

Fire After Accident: കുവൈത്തില്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചു

Fire After Accident കുവൈത്ത് സിറ്റി: ആറാം റിങ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ അൽ-സമൂദ് സെന്‍ററിലെ അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. ഉടന്‍തന്നെ അടിയന്തരപ്രവര്‍ത്തനങ്ങള്‍ നടത്തി. അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP
ഭാഗ്യവശാൽ, അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ തീപിടുത്തം ഉണ്ടായതിന്‍റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും സമാനമായ സംഭവങ്ങൾ തടയുന്നതിന് ഗതാഗത നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുന്നവരോട് അധികൃതര്‍ നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *