
Indian Man Arrested With Liquor: 919 വിദേശനിര്‍മ്മിത മദ്യക്കുപ്പികളും ഗുളികകളുമായി കുവൈത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
Indian Man Arrested With Liquor കുവൈത്ത് സിറ്റി: ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കുവൈത്തിൽ അറസ്റ്റിൽ. മദ്യം – ലഹരിമരുന്ന് എന്നിവയുമായാണ് അറസ്റ്റിലായത്. രണ്ട് കുവൈത്ത് സ്വദേശികള്‍, ഒരു സൗദി പൗരന്‍ ഒരു ഇന്ത്യക്കാരന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് 919 വിദേശനിര്‍മ്മിത മദ്യക്കുപ്പികള്‍, 200 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് നിയമപരമായ അനുമതി ലഭ്യമാക്കിയ ശേഷമായിരുന്നു പരിശോധന നടത്തിയത്. പ്രതികളെയും ലഹരിപദാര്‍ഥങ്ങളെയും ലഹരിമരുന്ന് വിരുദ്ധ സ്‌ക്വാഡിന് കൈമാറി. മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ ബന്ധപ്പെട്ട അധികാരികളെ കൈമാറിയിട്ടുണ്ട്.
Comments (0)