Posted By ashly Posted On

Air India: പഴഞ്ചന്‍ വിമാനങ്ങളുടെ കമ്പനിയെന്ന പേരുദോഷം മാറുമോ? മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ‘പുതുനീക്കം’

Air India ഴഞ്ചന്‍ വിമാനങ്ങളുടെ കമ്പനിയെന്ന പേരുദോഷം മാറിക്കിട്ടാന്‍ പുതുനീക്കവുമായി എയര്‍ ഇന്ത്യ. 40 പുതിയ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നതായാണ് പുറത്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സെക്ടറുകളിലെ മത്സരരംഗത്ത് പിടിച്ചുനില്‍ക്കാന്‍ ഈ നീക്കം എയര്‍ ഇന്ത്യയെ സഹായിക്കും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി എയര്‍ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂണില്‍ നടക്കുന്ന പാരീസ് എയര്‍ ഷോയില്‍ ഇതുസംബന്ധിച്ച ഇടപാടുകള്‍ ആരംഭിച്ചേക്കും. കഴിഞ്ഞ വര്‍ഷം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും അതില്‍ വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP 50 എയര്‍ബസ് എ350 വിമാനങ്ങള്‍ക്കും 10 ബോയിങ് 777 എക്‌സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, വിമാനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം സര്‍വീസുകളെ ബാധിക്കുന്നുണ്ട്. വ്യോമയാനരംഗത്ത് വളര്‍ച്ചയുണ്ടെങ്കിലും പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം വിമാന കമ്പനികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *