Posted By ashly Posted On

Expat Accident Death: സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞു, വാഹനത്തിനിടയിൽപെട്ട് പ്രവാസി മരിച്ച സംഭവം; പ്രതിയെ പിടികൂടി കുവൈത്ത് പോലീസ്

Expat Accident Death കുവൈത്ത് സിറ്റി: സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞയാളെ പിടികൂടുന്നതിനിടെ പ്രവാസി മരിച്ച സംഭവത്തില്‍ കുവൈത്ത് പൗരനായ പ്രതിയെ പിടികൂടി കുവൈത്ത് പോലീസ്. കുവൈത്തിലെ മുത്ത്ല പ്രദേശത്തെ മൊബൈൽ ബക്കാലയിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ വാഹനത്തിൽ കടന്നുകളയാനുള്ള ശ്രമം ചെറുക്കുന്നതിനിടയിലാണ് വാഹനത്തിനിടയിൽ പെട്ട് പ്രവാസി ജീവനക്കാരൻ മരിച്ചത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അണ്ടർസെക്രടറി മേജർ ജനറൽ ഹാമിദ് അൽ-ദവാസ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വേഗത്തില്‍ പ്രതിയെ പിടികൂടാൻ സാധിച്ചത്. പ്രതി കുവൈത്തി പൗരനാണെന്ന് തിരിച്ചറിഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇയാൾ ബക്കാലകൾ കേന്ദ്രീകരിച്ച് സമാനമായ നിരവധി കുറ്റകൃത്യങ്ങൾ മുന്‍പ് നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 14 ന് ജഹറ ഗവർണറേറ്റിലെ അൽ മുത്ല പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രവാസി ജോലി ചെയ്യുന്ന ബക്കാലയയിലെത്തിയ പ്രതി സാധനങ്ങൾ വാങ്ങുകയും പണം നൽകാതെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ തടയുന്നതിനായി വാഹനത്തിൽ തൂങ്ങി പിടിക്കുകയായിരുന്നു പ്രവാസി. എന്നാൽ, നിർത്താതെ ഓടിച്ചുപോയ വാഹനത്തിനിടയിൽ അകപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പോലീസെത്തിയാണ് ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇദ്ദേഹം ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമായിട്ടില്ല. സിൽവർ നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിലാണ് പ്രതി ബക്കാലയിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *