Posted By ashly Posted On

Drugs Hidden Genitals: എംഡിഎംഎയുമായി പിടിയിലായി, പരിശോധനയില്‍നിന്ന് യുവതിയുടെ ജനനേന്ദ്രിയത്തില്‍നിന്ന് കണ്ടെത്തിയത്…

Drugs Hidden Genitals കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് അനിലയിൽനിന്ന് പിടികൂടിയത്. പായ്ക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP 2021ൽ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവര്‍ അറസ്റ്റിലായിരുന്നു. കർണാടകയിൽ നിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി എംഡിഎംഎ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തെരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *