
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷം
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതായി റിപ്പോർട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ ഒന്നര വർഷത്തിനിടെ 30,377 ഗാർഹിക തൊഴിലാളികളാണ് രാജ്യത്ത് കുറഞ്ഞത്. 2023ൽ കുവൈറ്റിലെ മൊത്തം ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 811,307 ആയിരുന്നു. എന്നാൽ 2024 ഡിസംബർ അവസാനത്തോടെ, ഇവരുടെ എണ്ണം 780,930 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഗാർഹിക തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥൻ ഹമദ് അൽ അലി ചൂണ്ടിക്കാട്ടുന്നത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് വലിയ ഫീസ് ചുമത്തിയത്, ചില ഏഷ്യൻ രാജ്യങ്ങൾ കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കാൻ വിമുഖത കാണിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)