Posted By ashly Posted On

Absenteeism in Kuwait Schools: കുവൈത്തിലെ സ്കൂളുകളിൽ വിദ്യാര്‍ഥികള്‍ എത്തുന്നില്ല; ഹാജർക്കുറവ് വർധിക്കുന്നതായി റിപ്പോർട്ട്

Absenteeism in Kuwait Schools കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. വിദ്യാർഥികളുടെ ഹാജർനില നിയന്ത്രിക്കുന്നതിന് വിദ്യാഭ്യാസ ജില്ലകൾ വിവിധ നടപടികൾ സ്വീകരിക്കുകയും നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിനിടയിലാണ് ഹാജര്‍ക്കുറവ് വര്‍ധിക്കുന്നത്. വ്യാഴാഴ്ച ചില സ്കൂളുകളിൽ 50 ശതമാനം വരെ വിദ്യാർഥികൾ ഹാജരായില്ല. മറ്റു ചില സ്കൂളുകളിൽ 90 ശതമാനം വരെ വിദ്യാർഥികൾ ഹാജരായില്ല. പെൺകുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളിൽ ഈ പ്രവണത രീക്ഷിക്കപ്പെട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP അവധി ദിവസങ്ങൾക്കും പരീക്ഷകൾക്കും മുന്‍പ് പ്രത്യേകിച്ച് വ്യാപകമായ ഈ പ്രശ്നം ആവർത്തിച്ചുവരുന്നതിനാൽ സ്കൂൾ ഭരണകൂടങ്ങൾ അടിയന്തര നടപടിയെടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. വിദ്യാർഥികളുടെ അമിതമായ അഭാവം സ്കൂളുകൾക്ക് പ്രവർത്തനങ്ങൾ തുടരുന്നത് അപ്രായോഗികമാക്കി. ജഹ്‌റ വിദ്യാഭ്യാസ ജില്ലയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാ വിദ്യാഭ്യാസ തലങ്ങളെയും കിന്‍റർഗാർട്ടനുകളെയും അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *