
പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി, ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു; അറസ്റ്റ്
കാസർകോട്: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നഫോട്ടോയെടുത്തെന്ന് പരാതി. സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ഇയാൾ നാല് ദിവസം യുവതിയുടെ കൂടെ വീട്ടിൽ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്നഫോട്ടോ എടുത്തത്. ഇതിനുശേഷം ഈ ഫോട്ടോ ഭർത്താവിനും മകൾക്കും നൽകുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് പോലീസിൽ യുവതി പരാതി നൽകിയത്.
Comments (0)