
ഇനി പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ പോവണ്ട!!!
നമ്മൾ ഓരോരുത്തരുടേയും ഔദ്യോഗികമായ കാര്യങ്ങൾക്ക് ആവശ്യമായി വരുന്ന ഒന്നാണ് പാസ്പോർട്ട് സൈസ് ഫോട്ടോ. എതെങ്കിലും ആപ്ലിക്കേഷനുകൾ നൽകാനോ അല്ലെങ്കിൽ വിദേശത്തേക്കോ മറ്റോ യാത്ര ചെയ്യുമ്പോഴൊ ഒക്കെ പാസ്പോർട്ട് സൈസ് ഫോട്ടോ ആവശ്യമായി വരാറുണ്ട്. ഈ സമയങ്ങളിൽ നമ്മൾ പോകുക സ്റ്റുഡിയോയിലേക്ക് ആവും. ഇനി അങ്ങനെ സമയം കളയേണ്ട കാര്യമില്ല. നിങ്ങളുടെ കയ്യിലെ ഫോണിലൂടെ തന്നെ പ്രൊഫഷണൽ രീതിയിൽ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാം. പാസ്‌പോർട്ട് ഫോട്ടോ എഡിറ്റർ ആപ്പ് (ഐഡി ഫോട്ടോ മേക്കർ സ്റ്റുഡിയോ) ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുക്കേണ്ടത്. പാസ്പോർട്ട് ഫോട്ടോ എഡിറ്റർ ആപ്പ് ഏറ്റവും മികച്ച എഡിറ്റർ ആപ്പാണ്. സാധാരണ പാസ്പോർട്ട്, ഐഡി അല്ലെങ്കിൽ വിസ ഫോട്ടോകൾ 3×4, 4×4, 4×6, 5×7 അല്ലെങ്കിൽ A4 പേപ്പറിന്റെ ഒറ്റ ഷീറ്റായിട്ടാണ് എടുക്കുന്നത്. ഈ ആപ്ലിക്കേഷൻ്റെ ഉപയോഗത്തിലൂടെ പണവും ലാഭിക്കാം. ഫോണിൽ എടുത്ത ചിത്രങ്ങൾ തുടർന്ന് പ്രാദേശിക പ്രിന്റ് സേവന ദാതാക്കളുടെ കടയിൽ കൊണ്ടുപോയി ഫോട്ടോ പ്രിന്റ് ചെയ്ത് വാങ്ങാവുന്നതാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഐഡി, പാസ്പോർട്ട്, വിസ, ലൈസൻസ് എന്നിവയ്ക്കായി ഔദ്യോഗിക പാസ്പോർട്ട് സൈസ് ഫോട്ടോകൾ നിർമ്മിക്കാൻ പാസ്‌പോർട്ട് ഫോട്ടോ എഡിറ്റർ ആപ്പിലൂടെ സാധിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ എഡിറ്ററിൽ ബാഗ്രൗണ്ട് നീക്കം ചെയ്യാനുൾപ്പടെയുള്ള എല്ലാ എഡിറ്റിംഗ് ഫീച്ചറുകളും ഉപയോഗിക്കാം. ഈ ആപ്പിൽ പണം നൽകണം. എന്നാൽ ആപ്പ് താങ്കളുടെ ഉപകരണത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ പണം തിരികെ ലഭിക്കും. അതിനാൽ തീർച്ചയായും പാസ്പോർട്ട് സൈസ് ഫോട്ടോ എഡിറ്റർ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നു.
ഈ രാജ്യങ്ങളിലെ ഔദ്യോഗിക പാസ്പോർട്ട് സൈസ് ഫോട്ടോ നിർമ്മിക്കാം
അൾജീരിയ, അർജന്റീന, അഫ്ഗാനിസ്ഥാൻ, അൽബേനിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹാമസ്, ബംഗ്ലാദേശ്, ബെലാറസ്, ബെൽജിയം, ബെലീസ്, ബൊളീവിയ, ബ്രസീൽ, ബൾഗേറിയ, ബുറുണ്ടി, കംബോഡിയ, കാമറൂൺ, കാനഡ, ചാഡ്, ചിലി, ചൈന, കൊളംബിയ, ക്യൂബ, ചെക്ക് റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡെന്മാർക്ക്, ഡൊമിനിക്കന് റിപ്പബ്ലിക്ക്, ഇക്വഡോർ, ഈജിപ്ത്, എത്യോപ്യ, ഫിൻലാൻഡ്, ഫ്രാൻസ് ഐഡി ഫോട്ടോ, ഫ്രാൻസ് പാസ്‌പോർട്ട് ഫോട്ടോ, ഫ്രാൻസിനുള്ള വിസ ഫോട്ടോ, ജർമ്മൻ പാസ്‌പോർട്ട് ഫോട്ടോ, ഘാന, ഗ്രീസ്, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ഹോങ്കോംഗ്, ഹംഗറി, ഇന്ത്യ, ഇന്ത്യൻ OCI/PAN കാർഡിനുള്ള ഫോട്ടോ, ഇന്തോനേഷ്യ, ഇറാൻ, അയർലൻഡ്, ഇസ്രായേൽ, ഇറ്റലിക്കുള്ള ഫോട്ടോ, ഇറ്റലി, ഐവറി കോസ്റ്റ്, ജമൈക്ക, ജപ്പാൻ, കസാഖ്സ്ഥാൻ, കെനിയ, കൊറിയ, ലെബനൻ, മഡഗാസ്‌കർ, മലാവി, മലേഷ്യ, മാലി, മെക്‌സിക്കോ, മൊറോക്കോ, മൊസാംബിക്ക്, മ്യാൻമർ, നേപ്പാൾ, നെതർലാൻഡ്സ്, നൈജീരിയ, നോർവേ, പാകിസ്ഥാൻ, പലസ്തീൻ, പെറു, ഫിലിപ്പീൻസ്, പോളണ്ട്, പോർച്ചുഗൽ, റിപ്പബ്ലിക് ഓഫ് കോംഗോ, റൊമാനിയ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, സെർബിയ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, ശ്രീലങ്ക, സ്വീഡൻ, തായ്വാൻ, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ടർക്കി, ഉക്രെയ്ൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ഉസ്‌ബെക്കിസ്ഥാൻ, വെനിസ്വേല, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക പാസ്പോർട്ട് സൈസ് ഫോട്ടോ നിർമ്മാണത്തിന് ഈ ആപ്പ് സഹായിക്കും.
ഡൗൺലോഡ് (ആൻഡ്രോയിഡ്) : CLICK HERE
ഡൗൺലോഡ് (ഐഫോൺ) : CLICK HERE
Comments (0)