
ചെറിയ പെരുന്നാൾ; കുവൈറ്റിലെ തയ്യൽകടകളിൽ തിരക്കോട് തിരക്ക്
ഈദുൽ ഫിത്തർ അടുക്കുന്നതോടെ രാജ്യത്തെ തയ്യൽ കടകളിൽ വൻ തിരക്ക്. ചെറുപ്പക്കാർ മുതൽ മുതിർന്ന പൗരന്മാരും പ്രവാസികളും ആഘോഷത്തിനായി ‘ദിഷ്ദാഷകൾ’ തുന്നിയെടുക്കാനുള്ള ആവേശത്തിലാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് വസ്ത്രങ്ങളേക്കാൾ കൂടുതൽ ഇഷ്ടം കസ്റ്റം-മെയ്ഡ് ‘അബായകളും’ മറ്റ് വസ്ത്രങ്ങളും തുന്നിയെടുക്കാനാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT വിലകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാര്യമായി വർദ്ധിച്ചിട്ടില്ലെങ്കിലും, കടകൾ തോറും വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം തയ്യൽക്കൂലിയിൽ 15 മുതൽ 20 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ട്.
Comments (0)