
ഞെട്ടൽ : കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ 64കാരൻ ഭാര്യയെ കൊന്നു
കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി രോഗിയായ ഭാര്യയെ കൊന്ന് 64 കാരനായ ഭർത്താവ്. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് മനസ്സിലാക്കിയതോടെ കെ വിധു (64) കൊല ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയെ തുടർന്നാണ് കൊലപാതകത്തിന്റെ ചുരളുഴിഞ്ഞത്.
കഴിഞ്ഞ സെപ്തംബർ 26ന് രാത്രി എട്ടരയോടെ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ ഷീലയെ (58) ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി, ഷീലയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി. കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ഇതിൻറെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തതപ്പോൾ മനസിലായി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി വിധുവിനെ (64) രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. 2024 സെപ്തംബർ 26ന് ആയിരുന്നു സംഭവം. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച്‌പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. ഒരു പക്ഷെ പോസ്റ്റ്മോർട്ടം ചെയ്തില്ലായിരുന്നുവെങ്കിൽ ഈ കൊലപാതകം ആരും അറിയാതെ പോവുമായിരുന്നു.
Comments (0)