
കുവൈറ്റിൽ സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി
കുവൈറ്റിൽ വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ സ്വദേശി മനീഷ് മനോഹരനാണ് (28) മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘതം സംഭവിക്കുകയായിരുന്നു. മാംഗോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന മനീഷ് അവിവാഹിതനാണ്. പിതാവ്: മനോഹരൻ, മാതാവ്: മിനി. സഹോദരി: മനീഷ. നാട്ടിൽ വീടുപണി നടന്നുവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT കഴിഞ്ഞ രണ്ടു വർഷമായി കുവൈത്തിലുള്ള മനീഷ് വീട് പണി പൂർത്തിയായി മാത്രമേ നാട്ടിലേക്ക് അവധിക്ക് പോകുമെന്ന നിലപാടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികൾ നടന്ന് വരുന്നു.
Comments (0)