
Lottery Draw Fraud: കുവൈത്തില്‍ ഉദ്യോഗസ്ഥനുമായി ചേർന്ന് നറുക്കെടുപ്പിൽ തട്ടിപ്പ്; കേസില്‍ കൂടുതല്‍ പ്രതികള്‍
Lottery Draw Fraud കുവൈത്ത് സിറ്റി: ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ പിടിയില്‍. യാ ഹാല നറുക്കെടുപ്പുമായാണ് തട്ടിപ്പ് നടത്തിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിള്‍ വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ ദമ്പതികളുമാണ് പിടിയിലായത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. വിശദമായ അന്വേഷണം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വാണിജ്യ വകുപ്പും നടത്തിവരികയാണ്. സമൂഹമാധ്യമത്തില്‍ വന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ തട്ടിപ്പ് പുറത്തുവന്നത്. അന്വേഷണത്തില്‍, കഴിഞ്ഞ യാ ഹാല നറുക്കെടുപ്പുകളില്‍ ഒരു ഈജിപ്ഷ്യന്‍ സ്ത്രീയ്ക്ക് അഞ്ച് കാറുകളും ഇവരുടെ ഭര്‍ത്താവിന് രണ്ട് കാറുകളും ലഭിച്ചതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT പല പേരുകളിലായാണ് കൂപ്പണുകള്‍ ഇവര്‍ നറുക്കെടുപ്പിന് ഇട്ടിരുന്നത്. ഫാത്തിമ ഗമാല്‍ സൗദ് ദിയബ് എന്ന ഇവര്‍ ഫാത്തിമ ഗമാല്‍, ഗമാല്‍ സൗദ്, ഫാത്തിമ ദിയാബ് തുടങ്ങിയ പേരുകളാണ് കൂപ്പണില്‍ ഉപയോഗിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് മുഹമദ് അബ്ദുള്‍ സലാം മുഹമദ് അല്‍ ഗറബിലിയുമാണ് ഉപയോഗിച്ചിരുന്നത്. പ്രമുഖ ചാരിറ്റി സംഘടനയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു ഈജിപ്ഷ്യന്‍ സ്ത്രീ. രാജ്യം വിടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
Comments (0)