
Kuwait Counterfeit Arrest: 19,000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ചു; ബാങ്ക് ഉദ്യോഗസ്ഥനായ പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍
Kuwait Counterfeit Arrest കുവൈത്ത് സിറ്റി: കള്ളനോട്ട് അടിച്ച സംഭവത്തില്‍ ഏഷ്യന്‍ പ്രവാസി കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖാ അന്വേഷണവിഭാഗം അറസ്റ്റുചെയ്ത പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദ് അൽ ദവാസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ബന്ധപ്പെട്ട വകുപ്പാണ് പ്രതിയെ പിടികൂടിയത്. കറൻസിയുടെ അഞ്ചാം പതിപ്പിൽ നിന്നുള്ള 20, 10 ദിനാർ മൂല്യമുള്ള 19,000 കുവൈത്തി ദിനാറിന്‍റെ കള്ളനോട്ടുകളാണ് പിടികൂടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT പിടിയിലായ പ്രവാസി കുവൈത്ത് സെൻട്രൽ ബാങ്കിലാണ് ജോലി ചെയ്തിരുന്നത്. അഞ്ചാം പതിപ്പിലെ കള്ളനോട്ടുകൾ ആറാം പതിപ്പിലെ യഥാർഥ കറൻസിയുമായി തട്ടിപ്പ് നടത്തി മാറ്റാൻ നോക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പണം കൈവശം വെച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ആദ്യം പ്രതിയെ തടഞ്ഞുവച്ചു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കള്ളനോട്ട്, വ്യാജരേഖാ ഡിറ്റക്ടീവുകൾ പ്രവാസിയെ ചോദ്യം ചെയ്യാനായി ക്രിമിനൽ സെക്യൂരിറ്റി ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
Comments (0)