Posted By ashly Posted On

Expat Malayali Died in Kuwait: കുവൈത്തില്‍ പ്രവാസി മലയാളി പള്ളിയില്‍ മരണപ്പെട്ടു

Expat Malayali Died in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ച നിലയില്‍. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കൻ കിഴക്കേവളപ്പിൽ മെയ്ദീൻ വീട്ടിൽ അഹമ്മദലി (40) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ചൊവ്വാഴ്ച നിസ്‌കരിക്കാൻ പോയ ശേഷം ഇയാളെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. ഭാര്യ: ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ, നൂഹ് അയ്മൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കെഎംസിസിയുടെ നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *