
Kuwait Accident: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു
Kuwait Accident കുവൈത്ത് സിറ്റി: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്തിൽ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എയർപോർട്ട് റിങ് റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം ഉണ്ടായതായി ജനറൽ ഫയർഫോഴ്‌സ് റിപ്പോർട്ട് ചെയ്തു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തിന് തീപിടിക്കുകയും സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ ഇടപെട്ട് തീയണക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT സംഭവം വേഗത്തിൽ കൈകാര്യം ചെയ്ത് നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമനസേന സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
Comments (0)