
Expat Malayali Died: കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
Expat Malayali Died കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT
Comments (0)