Posted By ashly Posted On

Kuwait Raffle Draw Scam: കുവൈത്തിലെ നറുക്കെടുപ്പ് തട്ടിപ്പ്: ആറുപേരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്

Kuwait Raffle Draw Scam കുവൈത്ത് സിറ്റി: ഹല ഷോപ്പിങ് ഫെസ്റ്റിവൽ പ്രതിവാര നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ പ്രതികളായ ആറുപേരെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഒരു സ്വദേശിയെയും അഞ്ച് പ്രവാസികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കൽ, സർക്കാർ ജീവനക്കാരന് കൈക്കൂലി വാഗ്ദാനം ചെയ്യൽ, പൊതുഖജനാവിൽനിന്ന് പണം അപഹരിക്കാൻ സൗകര്യമൊരുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അറസ്റ്റിലായ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥൻ, മറ്റ് പ്രതികളുമായി ചേർന്ന് നറുക്കെടുപ്പിൽ കൃത്രിമം നടത്താൻ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT പ്രതികളുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയിൽ സ്വർണമാലകൾ, വളകൾ, ആഡംബര വാച്ചുകൾ, പേനകൾ, എന്നീ വിലപിടിപ്പുള്ള വസ്തുക്കൾ പിടിച്ചെടുത്തു. ഇതിനുപുറമെ കുറ്റകൃത്യവുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന പണവും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിയിട്ടുണ്ട്. പ്രതികളുടെ പ്രാദേശിക അന്തർദേശീയ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ പണം കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിശദമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് മണി എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ നിർദേശം നൽകി. തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടുന്നതിനു ആഭ്യന്തര മന്ത്രാലയം ഇന്റർ പോളിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *