
Woman Runs Naked at Airport: വിമാനത്താവളത്തിൽ പൂർണനഗ്നയായി ഓടി യുവതി; വെള്ളം തെറിപ്പിച്ചും അസഭ്യം പറഞ്ഞും പരിഭ്രാന്തി
Woman runs naked at airport വാഷിങ്ടണ്‍: വിമാനത്താവളത്തില്‍ പൂർണനഗ്നയായി ഓടി യുവതി. യുഎസിലെ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഡിയിലാണ് സംഭവം. പൂർണനഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ യുവതി ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കയ്യിൽ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുമായാണ് യുവതി വിമാനത്താവളത്തിനുള്ളില്‍ ഓടി നടന്നത്. “ഞാൻ എല്ലാ ഭാഷകളും സംസാരിക്കും” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിക്കുകയും ബോട്ടിൽ വലിച്ചെറിയുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JZ8fAb0yk6NKrx7sPwIpwT ആദ്യഘട്ടത്തിൽ വിമാനത്താവള ജീവനക്കാർ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആരോപണമുണ്ട്. യുവതി ആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. സ്ഥിതി നിയന്ത്രണാവിധേയമായപ്പോൾ ഒരു ജീവനക്കാരി കോട്ടുമായി ഈ സ്ത്രീയെ സമീപിക്കുകയും എന്നാല്‍, യുവതി അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ യുവതി മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർത്തു. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല.
Comments (0)